കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടുവ' ഹര്‍ത്താലിനിടെ കടുവ കുടുങ്ങി

  • By Ajith Babu
Google Oneindia Malayalam News

Tiger
കല്‍പറ്റ: കടുവ ഭീതിയുടെ പേരില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെ നാട്ടിലിറങ്ങിയ കടുവ കെണിയലകപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നാല് കറവപ്പശുക്കളെ കൊല്ലുകയും തിരുനെല്ലി, അപ്പപ്പാറ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടി ബുധനാഴ്ച പുലര്‍ച്ചെ കുടുങ്ങിയത്.

അപ്പപ്പാറ തെറ്റ്‌റോഡ് പുലിവാല്‍ മുക്കില്‍ ചൊവ്വാഴ്ച സ്ഥാപിച്ച കൂട്ടിലാണ് കൂറ്റന്‍ കടുവ അകപ്പെട്ടത്. വനപാലകര്‍ കാവലേര്‍പ്പെടുത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും എത്തിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.

അതേസമയം സമയം കടുവ ഭീതിക്കെതിരെ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പകല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ നാലു പശുക്കളെ കടുവ കൊന്നതോടെയാണ് നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ബുധനാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ തിരുനെല്ലി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കടുവ കൊന്ന പശുക്കളുടെ ജഡവുമായി ഫോറസ്റ്റ് സ്‌റ്റേഷനിലേക്കും സബ് കലക്ടറുടെ ഓഫിസിലേക്കും നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി രണ്ടു പശുക്കളെകൂടി കടുവ കൊന്നതോടെ രോഷാകുലരായ നാട്ടുകാര്‍ അപ്പപ്പാറയിലെ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഈ സംഭവത്തിലും ഞായറാഴ്ച റോഡ് ഉപരോധിച്ചതിലുമായി കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കടുവ കൊന്നതില്‍ മൂന്നു പശുക്കളും കറവയുളളതാണ്.

വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വൈദ്യുതിക്കമ്പിവേലി സ്ഥാപിക്കാനുളള ജോലികള്‍ ബുധനാഴ്ച തുടങ്ങാന്‍ തീരുമാനിച്ചു. കടുവയെ പിടികൂടാനായി വനപാലകര്‍ കെണി വച്ചിട്ടുണ്ട്. കടുവാശല്യത്തിനെതിരെ ആറിന് സബ് കലക്ടറുടെ ഓഫിസിനു മുന്‍പില്‍ ബ്ലോക്കിലെ ജനപ്രതിനിധികള്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ തിരുനെല്ലി പഞ്ചായത്തിലെ വനത്തിനുളളില്‍ ചൊവ്വാഴ്ച കടുവയെ ചത്തനിലയില്‍ കണ്ടെത്തി. തോല്‍പ്പെട്ടി റെയ്ഞ്ചിലെ ദാസന്‍ഘട്ട സെക്ഷനിലെ കത്തിയപാറയില്‍ അഞ്ചു കിലോമീറ്ററോളം ഉള്‍വനത്തിലാണ് ആറുവയസ്സുളള പെണ്‍കടുവയെ ചത്തനിലയില്‍ കണ്ടത്. കടുവകള്‍ തമ്മിലുളള പോരാട്ടത്തിലുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

English summary
The tiger, which supposedly killed a four cows, was trapped by forest department officials at Thirunelly on Sunday, wednesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X