നേട്ടം എയര്‍ടെല്ലിനും ഐഡിയയ്ക്കും
ടുജി ലേലത്തിലൂടെ 40000 കോടി രൂപ നേടാനുള്ള സര്‍ക്കാറിന്റെ നീക്കം പാളി. ലഭിച്ചത് പതിനായിരം കോടിയില്‍ താഴെ മാത്രം. കുറഞ്ഞ വിലയ്ക്ക് ലേലം നടന്നതുകൊണ്ട് എയര്‍ടെല്ലിനും ഐഡിയയ്ക്കുമാണ് ഏറെ മെച്ചമുണ്ടായിട്ടുള്ളത്.

കുറഞ്ഞ വിലയ്ക്ക് സ്‌പെക്ട്രം ലഭിച്ചത് കമ്പനികളെ കൂടുതല്‍ കരുത്തുള്ളതാക്കുമെന്ന് ബാര്‍ക്ലെയ്‌സ് കാപ്പിറ്റല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കേരളത്തിലേക്ക് പുതിയൊരു കമ്പനിയും കടന്നു വരുന്നില്ല. ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ്, ടാറ്റാ ഡോക്കോമോ, എയര്‍സെല്‍ കമ്പനികള്‍ കേരളത്തില്‍ സര്‍വീസ് തുടരും.
അതേ സമയം ജനുവരിയോടു കൂടി യൂനിനോര്‍, വീഡിയോകോണ്‍ കമ്പനികള്‍ പരിപൂര്‍ണമായും സര്‍വീസ് നിര്‍ത്തേണ്ടി വരും. എംടിഎസുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണനയിലായതിനാല്‍ അവര്‍ക്കും താല്‍ക്കാലികമായി സേവനം തുടരാം. അതിനിടെ എയര്‍സെല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
സര്‍വീസ് നിര്‍ത്തലാക്കുന്ന കമ്പനികളുടെ നമ്പറുകള്‍ ഉപഭോക്താവിന് ഇഷ്ടമുള്ള ദാതാവിലേക്ക് എംഎന്‍പിയിലൂടെ മാറാന്‍ സാധിക്കും. ഇത്തരത്തില്‍ മാറുന്നവര്‍ക്ക്് കമ്പനികള്‍ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എ രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് നല്‍കിയ ലൈസന്‍സുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രം കോടതി നിര്‍ദ്ദേശപ്രകാരമാണ് പുതിയലേലം നടത്തിയത്.












Click it and Unblock the Notifications