ബാല്‍ താക്കറെയുടെ നില അതീവ ഗുരുതരം

ബാല്‍ താക്കറെയുടെ ആരോഗ്യനില മോശമാണെന്നറിഞ്ഞതിനെ തുടര്‍ന്ന് വീടിന് പുറത്ത് തടിച്ചു കൂടിയ അനുയായികളോട് സംസാരിക്കവേയാണ് ഉദ്ധവ് ഇക്കാര്യം അറിയിച്ചത്. സമാധാനപരമായിരിക്കാനും നേതാവ് അനുയായികളോടാവശ്യപ്പെട്ടു. ഏതാണ്ട് 5,000ത്തോളം പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന്റെ ആരോഗ്യനിലയെ കുറിച്ച് അറിയാനായി വീടിന് മുന്നില്‍ തടിച്ചു കൂടിയത്. ഉദ്ധവിന്റെ വാക്കുകള്‍ കേട്ടശേഷമാണ് ഇവരില്‍ പലരും പിരിഞ്ഞു പോയത്.
എണ്‍പത്താറുകാരനായ ബാല്‍ താക്കറെ ഇപ്പോള്‍ ഉപകരണങ്ങളുടെ സഹകരണങ്ങളോടെയാണ് ശ്വസിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ ബാല്‍ താക്കറെയെ സന്ദര്‍ശിച്ചു. ഇവര്‍ക്ക് പുറമേ ഒട്ടേറെ നിയമസഭാംഗങ്ങളും മാതോശ്രീയില്‍ എത്തി.












Click it and Unblock the Notifications