• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുന്ദരികള്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ വയ്യ: സുനന്ദ

  • By Nisha Bose

ദില്ലി: സുന്ദരികളായ സ്ത്രീകള്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ പ്രയാസമാണ്-പറയുന്നത് മറ്റാരുമല്ല കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ തന്നെ. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും സ്ത്രീകള്‍ ഇങ്ങനെയായിരിക്കണമെന്ന് ഒരു ചട്ടക്കൂട് ഉളളത് പോലെ തോന്നുന്നു. അവര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വിഭിന്നമായി പെരുമാറിയാല്‍ പിന്നീട് പല ചോദ്യങ്ങളും നമുക്ക് നേരെ ഉയര്‍ന്ന് വരുമെന്നും സുനന്ദ പറയുന്നു.

വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശശി തരൂരിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിനിടെ ചിലര്‍ സുനന്ദയോട് അപമര്യാദയായി പെരുമാറിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകള്‍ക്ക് മേല്‍ കൈ വയ്ക്കുന്നത് ചില ആണുങ്ങളുടെ സ്വഭാവമാണെന്ന് സുനന്ദ പറയുന്നു. ഇത്തരക്കാര്‍ക്ക് അത് മന്ത്രിയുടെ ഭാര്യയാണോ രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണോ എന്ന തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഇവരോട് തനിക്ക് സഹതാപമാണുള്ളതെന്നും സുനന്ദ പറഞ്ഞു.

ശശി തരൂരിന്റെ അമ്പത് കോടി രൂപ വിലയുള്ള ഗേള്‍ ഫ്രണ്ട് എന്ന് തന്നെ പരിഹസിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സുനന്ദ മറുപടി നല്‍കിയിരുന്നു. അമ്പത് കോടി എത്രയാണെന്നോ, അത് എണ്ണിത്തിട്ടപ്പെടുത്താനോ തനിക്ക് അറിയില്ലെന്ന് പറഞ്ഞ സുനന്ദ ഇതുപോലുള്ള സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മോഡിക്ക് സ്ത്രീ സമ്മതിദായകര്‍ വോട്ട് ചെയ്യില്ല എന്നും അഭിപ്രായപ്പെട്ടു

English summary
It's ironical, but almost everywhere in the world, it's a tough life for a good-looking woman says Sunanda Pushkar.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more