കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ പാര്‍ട്ടി ചിഹ്നം മാങ്ങ?

Google Oneindia Malayalam News

Aravind Kejriwal
ദില്ലി: അഴിമതിക്കെതിരേ പോരാടുന്ന അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയുടെ പേര് എന്തായിരിക്കും? പേരിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും പാര്‍ട്ടി ചിഹ്നത്തെ കുറിച്ചുള്ള ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഫലങ്ങളിലൊന്നായ മാങ്ങയായിരിക്കും പാര്‍ട്ടിയുടെ അടയാളമെന്നു കരുതുന്നു.

ഈ ചിഹ്നം തിരഞ്ഞെടുക്കാന്‍ പ്രചോദനമായത് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ വാധ്രയും. ഇന്ത്യയിലെ സാധാരണക്കാരെ 'മാംഗോ പീപ്പിള്‍' എന്നു വിശേഷിപ്പിച്ച വാധ്രയുടെ നടപടി ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഈ പ്രസ്താവനയെ എന്നെന്നും ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും കെജ്രിവാളിന്റെ പാര്‍ട്ടി ചിഹ്നം.

ആം ജനതാപാര്‍ട്ടി അല്ലെങ്കില്‍ എജെപി എന്ന പേരായിരിക്കും കെജ്രിവാളിന്റെ പാര്‍ട്ടിക്കെന്ന് ചിലര്‍ സൂചന നല്‍കുന്നുണ്ട്. ഐഎസി(ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന പേര് ഉപയോഗിക്കുന്നതിനെ അണ്ണാ ഹസാരെ വിലക്കിയതിനെ തുടര്‍ന്ന് പുതിയ പേര് ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.

നവംബര്‍ 26നുശേഷം ഐഎസി എന്ന പേര് ഉപയോഗിക്കില്ലെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. അണ്ണാ എന്റെ ഗുരുവാണ്. അദ്ദേഹം വേണ്ടയെന്നു പറഞ്ഞ ഒരു കാര്യം ഞങ്ങള്‍ ചെയ്യുന്ന പ്രശ്‌നമേയില്ല-പേര് ഉപയോഗിക്കരുതെന്ന അണ്ണയുടെ പ്രസ്താവനയോടുള്ള കെജ്രിവാളിന്റെ പ്രതികരണം ഇതായിരുന്നു.

English summary
As activist-turned-politician Arvind Kejriwal is all set to form his political party on Nov 26, speculations are rife that he might use Mango (the popular fruit, which is known as Aam in Hindi) as his party symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X