കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രമെടുത്ത മലയാളിയെ വിട്ടയക്കണം: ചിദംബരം

  • By Nisha Bose
Google Oneindia Malayalam News

Chidambaram
ദില്ലി: ചെന്നൈ വിമാനത്താവളത്തില്‍ വച്ച് തന്റെ ചിത്രമെടുത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെ വിട്ടയക്കാന്‍ കേന്ദ്രധനകാര്യ മന്ത്രി പി ചിദംബരം നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടപ്പോള്‍ മാത്രമാണ് താന്‍ സംഭവത്തെ പറ്റി അറിഞ്ഞത്. ഇതെ പറ്റി ആരും തന്നോട് ഒന്നും സൂചിപ്പിച്ചിരുന്നില്ല. വിവരമറിഞ്ഞപ്പോള്‍ തന്നെ തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെടാന്‍ തന്റെ ഓഫീസിന് നിര്‍ദേശം നല്‍കി. അവരുമായി സംസാരിച്ച് ഉടന്‍ തന്നെ യുവാവിനെ വിട്ടയക്കണമെന്ന് പറഞ്ഞതായും ചിദംബരം വെളിപ്പെടുത്തി.

ചിദംബരത്തിന്റെ ചിത്രമെടുത്ത പെരുമ്പാവൂര്‍ കണ്ടന്‍തറ കത്തുകുടി വീട്ടില്‍ അമീര്‍ താഹ(34) എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ദില്ലിയിലേക്കും ദുബൈയിലേക്കും യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത്.

കഴിഞ്ഞ മാസം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മറ്റൊരു സംഭവത്തില്‍ അമീറിനെ പിടികൂടിയിരുന്നു.ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റില്‍ യാത്രക്കാരായെത്തിയ അമീറും മലയാളിയായ മന്‍സൂറും ഇരുവരും വിമാനത്തിന്റെ ചിത്രമെടുത്ത ശേഷം പുറത്തു കടന്നതാണ് അന്ന് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു.

English summary
Finance Minister P Chidambaram on Thursday expressed surprise over the arrest of a person who reportedly attempted to take some pictures of him near the Chennai airport on Tuesday and sought his immediate release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X