കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പറഞ്ഞത് പച്ച മലയാളം: കെവി തോമസ്

  • By Nisha Bose
Google Oneindia Malayalam News

KV Thomas,
തൃശൂര്‍: പ്രതിരോധമന്ത്രി എ.കെ. ആന്റണിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി കെ.വി.തോമസ്. ആന്റണി പറഞ്ഞത് പച്ചമലയാളത്തിലാണ്. അത് മനസ്സിലാകേണ്ടവര്‍ക്കെല്ലാം മനസ്സിലായി കഴിഞ്ഞു. ഒന്നിച്ചു നിന്നാല്‍ കേരളത്തിന് നല്ലതാണെന്നും കെവി തോമസ് പറഞ്ഞു.

തിരുവനന്തപുരത്ത് ബ്രഹ്മോസിലെ പുതിയ മിസൈല്‍ സംയോജന യൂണിറ്റിന്റെ ഉദ്ഘാടനവേളയില്‍ ആന്റണി യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കേരളത്തിലേക്ക് വികസനപദ്ധതികള്‍ കൊണ്ടു വരാന്‍ ഇപ്പോള്‍ ധൈര്യമില്ലെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ വകുപ്പിന്റെ ആറ് സ്ഥാപനങ്ങളാണ് കേരളത്തില്‍ കൊണ്ടു വന്നത്. അന്ന് അതിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇതിന് പിന്തുണ നല്‍കി. മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ സഹകരണത്തിന് നന്ദി പറയാന്‍ തന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തെത്തിയ്ക്കാന്‍ തനിക്ക് ധൈര്യമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അതിനനുകൂലമായ സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും ആന്റണി പറഞ്ഞു.

ബ്രഹ്മോസ് യൂണിറ്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് തൊഴിലാളി യൂണിയന്റെ നടപടിയാണ് ആന്റണിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

English summary
Central minister K.V. Thomas says, A.K. Antony's statement on UDF government is true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X