ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ തൂക്കട്ടെ

പ്രതിപക്ഷത്തെ മറ്റു നേതാക്കളും ആന്റണിയുടെ പ്രസ്താവന സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ്. മാനഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു.
ഒന്നരവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് കേന്ദ്രമന്ത്രി എ കെ ആന്റണി നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിവേഗം ബഹുദൂരമാകുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിന് ആന്റണി മാര്‍ക്കിട്ടതാണ്. ഉമ്മന്‍ചാണ്ടിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ആന്റണിയുടെ പ്രസ്താവന വന്ന ഉടന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു വേണ്ടത്. പക്ഷേ പ്രധാനമന്ത്രി വന്നു പറഞ്ഞാലും ഉമ്മന്‍ചാണ്ടി രാജിവെക്കില്ല
അധികാരത്തില്‍ കടിച്ചുതൂങ്ങുകയേ ഉള്ളൂ. മറ്റുള്ളവരെ രാജിവെപ്പിക്കുക മാത്രമേ ഉമ്മന്‍ചാണ്ടി ചെയ്യാറുള്ളു. വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അംഗീകരിക്കുകയാണ് ആന്റണി ചെയ്തത് കോടിയേരി പറഞ്ഞു.












Click it and Unblock the Notifications