Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ ടാക്‌സി സമരം തുടങ്ങി

Auto Rickshaw
തിരുവനന്തപുരം: ഓട്ടോ-ടാക്‌സി യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കാരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു തുടങ്ങിയ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു പണിമുടക്ക്.

ഓട്ടോയുടെ മിനിമം യാത്രാനിരക്ക് 15 രൂപയായും ടാക്‌സിയുടേത് 100 രൂപയായും ഉയര്‍ത്തണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
പെട്രോള്‍, ഡീസല്‍ വിലക്കയറ്റം, ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുള്ള വര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ നിരക്കു വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു പണിമുടക്ക്.

ബസ് നിരക്ക് വര്‍ധന നിലവില്‍ വന്നിട്ടും ടാക്‌സി, ഓട്ടോ നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി. ഹരിദാസ് പറഞ്ഞു. പണിമുടക്കിന്റെ മുന്നോടിയായി നഗരത്തിലെ ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ പ്രകടനം നടത്തി. ബുധനാഴ്ച തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+