യുഡിഎഫ് സര്‍ക്കാര്‍ കിടപ്പിലാകും: പിള്ള

ആന്റണിയുടെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എ.കെ.ആന്റണി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉമ്മന്‍ചാണ്ടി കഴുത്തില്‍ കെട്ടി തൂക്കി നടക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാണു കേരളസര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരണമോയെന്ന കാര്യം ഉമ്മന്‍ചാണ്ടി ആലോചിക്കണമെന്നും വിഎസ് പറഞ്ഞു.
അതേസമയം ആന്റണിയ്ക്ക് കേന്ദ്രമന്ത്രി കെവി തോമസും പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പറഞ്ഞത് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്നാണ് തോമസ് അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരത്ത് ബ്രഹ്മോസിലെ പുതിയ മിസൈല്‍ സംയോജന യൂണിറ്റിന്റെ ഉദ്ഘാടനവേളയില്‍ ആന്റണി യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തെത്തിയ്ക്കാന്‍ തനിക്ക് ധൈര്യമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അതിനനുകൂലമായ സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications