നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മണി

നുണ പരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നുണപരിശോധനയുമായി സഹകരിക്കാനാകില്ലെന്നും ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എയു സന്തോഷ് കുമാറിന് അയച്ച കത്തില്‍ മണി അറിയിച്ചു.
അഭിഭാഷകനായ എംകെ ദാമോദരനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മണി ഇത്തരമൊരു തീരുമാനം എടുത്തത്. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധയ്ക്ക് തയ്യാറാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മണിയ്ക്ക് കൈമാറിയത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13ന് മണത്തോട് ഏലത്തോട്ടത്തില്‍ വച്ചാണ് വെടിയേറ്റു മരിച്ച സംഭവത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. അന്ന് 80 പേരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ കേസ് തള്ളിപ്പോയി. പിന്നീട് സിപിഎം കൊല ചെയ്തിട്ടുണ്ടെന്ന പേരില്‍ എംഎം മണി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.












Click it and Unblock the Notifications