ഷി ജിന്‍പിങ് ചൈനയുടെ അമരക്കാരന്

ബുധനാഴ്ച സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 371 അംഗ കേന്ദ്രക്കമ്മിറ്റി വ്യാഴാഴ്ച യോഗം ചേര്‍ന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പതിറ്റാണ്ടിലൊരിയ്ക്കല് പുതിയ സഖാക്കളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്ന സിപിസിയുടെ കീഴ്വഴക്കമനുസരിച്ച് പുതിയ നേതാക്കളാകും രാജ്യത്തെ ഇനി മുന്നോട്ടു നയിക്കുക.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ഹു ജിന്റാവോയുടെ പകരക്കാരനായി ഷി ചൈനീസ് പ്രസിഡന്റ് പദവി ഏല്ക്കുക.
പാര്‍ട്ടി കോണ്‍ഗ്രസ് 25 അംഗ പൊളിറ്റ് ബ്യൂറോയെയും തിരഞ്ഞെടുത്തു. പി ബി സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് ലി കെഗ്യാങ്ങ്, ഷാങ് ഡിജാങ്, യു ഷെങ്ഷെങ്, ലിയു യുന്‍ഷാന്‍, വാങ് ഷ്വിഷാന്, ഷാവോങ് ഗാവ്ലി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒമ്പതംഗ പിബി സ്റ്റാന്റിംഗ് കമ്മിറ്റിയെ ഏഴാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
അമ്പത്തൊമ്പതുകാരനായ ഷി മൗ സേ ദോങ്ങിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഷി സോങ്ക്സണിന്റെ മകനാണ്. മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു ഷി സോങ്ക്സണ്.
1979ല്‍ സിങ്കുവ സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1982ല്‍ ഷെങ്ഡിങിലെ ഹെബായിയില് പാര്‍ട്ടി ഡപ്യൂട്ടി സെക്രട്ടറിയായി. കെ ലിങ്ലിങ്ങായിരുന്നു ആദ്യഭാര്യ. അവരെ വേര്‍പിരിഞ്ഞശേഷം 1987ല്‍ ഇപ്പോഴത്തെ ഭാര്യയായ പെങ് ലി യൂണിനെ വിവാഹം ചെയ്തു. അറിയപ്പെടുന്ന ഗായികയായ ലിയൂണിന് സൈന്യത്തില്‍ മേജര്‍ പദവിയുണ്ട്.
പുതിയ ചൈനയെ കെട്ടിപ്പെടുക്കുകയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ജിന്‍പെങ് പറഞ്ഞു. പാര്‍ട്ടി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പാര്‍ട്ടിയില്‍ അച്ചടക്കം കര്‍ശനമാക്കുമെന്നും ജിന്‍പിങ് വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications