കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷി ജിന്‍പിങ് ചൈനയുടെ അമരക്കാരന്‍

  • By Ajith Babu
Google Oneindia Malayalam News

 Xi Jinping
ബെയ്ജിങ്: ലോകത്തേറ്റവും വലിയ രാജ്യമായ ചൈനയ്ക്ക് പുതിയ അമരക്കാരന്‍. ലോകജനതയില്‍ അഞ്ചിലൊന്നിനെ നയിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ്ങിനെയാണ് പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്. ചൈനീസ് പ്രസിഡണ്ടും മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനും അദ്ദേഹം തന്നെയാണ്. 2008 മുതല്‍ ചൈനയുടെ വൈസ് പ്രസിഡാണ് ഷി ജിന്‍പിങ്.

ബുധനാഴ്ച സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 371 അംഗ കേന്ദ്രക്കമ്മിറ്റി വ്യാഴാഴ്ച യോഗം ചേര്‍ന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പതിറ്റാണ്ടിലൊരിയ്ക്കല്‍ പുതിയ സഖാക്കളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്ന സിപിസിയുടെ കീഴ്‌വഴക്കമനുസരിച്ച് പുതിയ നേതാക്കളാകും രാജ്യത്തെ ഇനി മുന്നോട്ടു നയിക്കുക.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ഹു ജിന്റാവോയുടെ പകരക്കാരനായി ഷി ചൈനീസ് പ്രസിഡന്റ് പദവി ഏല്‍ക്കുക.

പാര്‍ട്ടി കോണ്‍ഗ്രസ് 25 അംഗ പൊളിറ്റ് ബ്യൂറോയെയും തിരഞ്ഞെടുത്തു. പി ബി സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് ലി കെഗ്യാങ്ങ്, ഷാങ് ഡിജാങ്, യു ഷെങ്‌ഷെങ്, ലിയു യുന്‍ഷാന്‍, വാങ് ഷ്വിഷാന്‍, ഷാവോങ് ഗാവ്‌ലി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒമ്പതംഗ പിബി സ്റ്റാന്റിംഗ് കമ്മിറ്റിയെ ഏഴാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

അമ്പത്തൊമ്പതുകാരനായ ഷി മൗ സേ ദോങ്ങിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഷി സോങ്ക്‌സണിന്റെ മകനാണ്. മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു ഷി സോങ്ക്‌സണ്‍.

1979ല്‍ സിങ്കുവ സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1982ല്‍ ഷെങ്ഡിങിലെ ഹെബായിയില്‍ പാര്‍ട്ടി ഡപ്യൂട്ടി സെക്രട്ടറിയായി. കെ ലിങ്‌ലിങ്ങായിരുന്നു ആദ്യഭാര്യ. അവരെ വേര്‍പിരിഞ്ഞശേഷം 1987ല്‍ ഇപ്പോഴത്തെ ഭാര്യയായ പെങ് ലി യൂണിനെ വിവാഹം ചെയ്തു. അറിയപ്പെടുന്ന ഗായികയായ ലിയൂണിന് സൈന്യത്തില്‍ മേജര്‍ പദവിയുണ്ട്.

പുതിയ ചൈനയെ കെട്ടിപ്പെടുക്കുകയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ജിന്‍പെങ് പറഞ്ഞു. പാര്‍ട്ടി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പാര്‍ട്ടിയില്‍ അച്ചടക്കം കര്‍ശനമാക്കുമെന്നും ജിന്‍പിങ് വ്യക്തമാക്കി.

English summary
China's Vice President Xi Jinping was today appointed as the new General Secretary of the ruling Communist Party, succeeding President Hu Jintao who retired as the head of the Party and the powerful military after a 10- year stint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X