വിദേശ നിക്ഷേപം:വോട്ടിനിടണമെന്ന് ഇടതുപാര്‍ട്ടികള്‍

ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടിനിടാന്‍ യുപിഎ സര്‍ക്കാറിനോട് ആവശ്യപ്പെടാനാണ് ഇടതു പക്ഷത്തിന്റെ നീക്കം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകള്‍ പ്രതിസന്ധി നേരിടുകയാണ് എന്ന് ആരോപിച്ചെങ്കിലും തിരഞ്ഞെടുപ്പ് നേരത്തെ ആക്കണം എന്ന് ഇടതുകക്ഷികള്‍ ആവശ്യപ്പെടില്ല എന്നും യെച്ചൂരി അറിയിച്ചു.
അതുപോലെ തിരഞ്ഞെടുപ്പില്‍ പശ്ചി ബംഗാളില്‍ സിപിഎമ്മിന് മുന്നേറാന്‍ സാധിക്കും എന്നറിയിച്ച യെച്ചൂരി കേരള സര്‍ക്കാറിന് എതിരെ കേന്ദ്ര പ്രതിരോധ മന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ സിപിഎം സ്വാഗതം ചെയ്യുന്നു എന്നും അറിയിച്ചു.












Click it and Unblock the Notifications