കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സിംകാര്‍ഡ് ലഭിക്കാന്‍ ഇനി കടമ്പകളേറെ

Google Oneindia Malayalam News

Dot
സ്വന്തം പേരില്‍ നിരവധി കണക്ഷനുകളുണ്ടെന്ന് അഭിമാനത്തോടെ പറയുന്നവര്‍ ശ്രദ്ധിക്കുക. ഇനി ഐഡികാര്‍ഡും ഫോട്ടോയുമായി ഷോപ്പില്‍ ചെന്നാല്‍ ഉടന്‍ തന്നെ ആക്ടീവായ സിം കാര്‍ഡ് ലഭിക്കില്ല. നല്‍കിയിട്ടുള്ള അഡ്രസിനെ കുറിച്ചും ആളെ കുറിച്ചും വ്യക്തമായി അന്വേഷിച്ചതിനെ ശേഷം മാത്രമാണ് ഇനി പുതിയ കണക്ഷന്‍ അനുവദിക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കി കഴിഞ്ഞു.

ഇപ്പോള്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ നല്‍കുമ്പോള്‍ കമ്പനികള്‍ സ്വീകരിക്കുന്ന രീതിയിലുള്ള നടപടികള്‍ പ്രീപെയ്ഡിനും ബാധകമാകും. നവംബര്‍ ഒമ്പത് മുതല്‍ പുതിയ രീതിയിലായിരിക്കണം പ്രീപെയ്ഡ് കണക്ഷന്‍ നല്‍കേണ്ടതെന്ന് ഡോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ആക്ടിവേറ്റ് ചെയ്ത പ്രീപെയ്ഡ് സിമ്മുകളായിരിക്കില്ല ഇനി കടയിലുണ്ടാവുക. ഫോട്ടോഗ്രാഫിലും രേഖയിലും കമ്പനിയുടെ ഉത്തരാവദപ്പെട്ട ആള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. പോലിസുകേസുകളും മറ്റും വരുമ്പോള്‍ വ്യാജരേഖ നല്‍കിയാണ് സിമ്മെടുത്തത് പറഞ്ഞ് ഇനിമുതല്‍ കമ്പനികള്‍ക്ക് കൈകഴുകാന്‍ സാധിക്കില്ല.

ഫോട്ടോയും രേഖകളും അറ്റസ്റ്റ്‌ ചെയ്തതിനു ശേഷം കണക്ഷന്‍ താല്‍ക്കാലികമായി ആക്ടിവേറ്റ് ചെയ്യാം. എന്നാല്‍ ഫോണ്‍ വെരിഫിക്കേഷനിലൂടെ ഈ സിം എടുത്ത ആള്‍ തന്നെയാണോ ഇത് ഉപയോഗിക്കുന്നത് എന്നു പരിശോധിച്ചതിനുശേഷം മാത്രമേ കണക്ഷന്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആക്ടീവ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് പുതിയ മാര്‍ഗ്ഗരേഖയിലുള്ളത്.

ഇത്തരത്തില്‍ വെരിഫൈ ചെയ്തതിനുശേഷം സിം മറ്റാര്‍ക്കെങ്കിലും നല്‍കിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം കാര്‍ഡിന്റെ ഉടമസ്ഥനു മാത്രമായിരിക്കുമെന്നും പുതിയ അപേക്ഷ ഫോമില്‍ വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ഒരു റേഷന്‍കാര്‍ഡ് സ്വന്തമാക്കുന്നതിനു സമാനമായ കടമ്പകള്‍ പ്രീപെയ്ഡ് കണക്ഷനെടുക്കുമ്പോഴും ഉണ്ടാകുമെന്ന് ചുരുക്കം.

English summary
Taking a new mobile connection could now be as difficult as getting a ration card, with telecom operators tightening subscriber verification norms following a whip issued by the Department of Telecommunications (DoT)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X