പെട്രോള്‍ വിലയില്‍ 95 പൈസയുടെ കുറവ്
രാജ്യത്തെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 95 പൈസയുടെ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വിലകുറയ്ക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡല്‍ഹിയില്‍ 67.24 രൂപയും മുംബൈയില്‍ 73.53ഉം ചെന്നൈയില്‍ 70.57ഉം കൊല്‍ക്കത്തയില്‍ 74.55ഉം ഹൈദരാബാദില്‍ 73.73ഉം ബാംഗ്ലൂരില്‍ 74.22മായിരിക്കും വില. കേരളത്തിലെ പുതുക്കിയ വില(പഴയവില ബ്രാക്കറ്റില്‍)
കോഴിക്കോട് 69.50(70.69)
വയനാട് 69.99(71.16)
കണ്ണൂര്‍ 69.39(70.59)
കാസര്‍കോട് 69.79(70.99)
മാഹി 65.41(68.60)
മലപ്പുറം 69.70(70.90)
തിരുവനന്തപുരം 69.46(70.66)
കൊല്ലം 69.83(71.02)
ആലപ്പുഴ 69.42(70.62)
പത്തനംതിട്ട 69.67(70.87)
കോട്ടയം 69.42(70.62)
ഇടുക്കി 69.84(71.01)
എറണാകുളം 69.21(70.41)
തൃശൂര്‍ 69.53(70.73)
പാലക്കാട് 69.80 (71.00)
അതേ സമയം ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു രൂപയിലധികം ലാഭം എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുമ്പോള്‍ ഒരു രൂപമാത്രമാണ് കുറയ്ക്കാന്‍ തയ്യാറാകുന്നതെന്ന ആക്ഷേപമുണ്ട്. വിലകൂടുന്ന അവസരത്തില്‍ യഥാര്‍ത്ഥ നഷ്ടത്തിന്റെ ഇരട്ടിയോളം വിലകൂട്ടാന്‍ കമ്പനികള്‍ ശ്രമിയ്ക്കാറുമുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ സമീപനം വേണമെന്ന ആവശ്യം ശക്തമാണ്.












Click it and Unblock the Notifications