കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്ന് മമതയോട് പിങ്കി

  • By Nisha Bose
Google Oneindia Malayalam News

 Pinki,
കൊല്‍ക്കത്ത: പൊലീസിന്റെ പീഡനത്തില്‍ തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് താരം പിങ്കി പ്രമാണിക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സമീപിച്ചു.

പൊലീസ് ഇനിയും തന്നെ അപമാനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് പിങ്കിയുടെ ആവശ്യം. നിയമം നിയമത്തിന്റെ വഴിയ്ക്ക് നീങ്ങട്ടെ. അതെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ ലിംഗ വിവാദത്തിന്റെ പേരില്‍ പൊലീസ് തനിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും പിങ്കി പറയുന്നു. ഇക്കാര്യം സംസാരിക്കാനായി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടിക്കൊണ്ട് കത്തയക്കുമെന്നും പിങ്കി അറിയിച്ചു.

തന്റെ ഒപ്പം താമസിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റമാണ് പിങ്കിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിങ്കി പുരുഷനാണെന്നും തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ച് പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പിങ്കിയെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ പിങ്കി പുരുഷനാണെന്ന് തെളിഞ്ഞതായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു.

ഈസ്‌റ്റേണ്‍ റയില്‍വേയില്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ആയി ജോലി നോക്കുന്ന പിങ്കി തനിക്ക് ജോലിയില്‍ തുടരാനാകാത്ത സാഹചര്യമാണുള്ളതെന്ന് പറയുന്നു. ജോലിസ്ഥലത്ത് തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ഇതിനാല്‍ മുഴുവന്‍ സമയവും താന്‍ ഓഫീസ് മുറിയ്ക്കുള്ളില്‍ ഇരിക്കുകയാണെന്നും അത്‌ലറ്റിക് താരം പറയുന്നു.

English summary
Pinki questioned Mamata Banerjee’s silence in her case stating that there were repeated violations of her rights by the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X