മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം: മന്‍മോഹന്‍

ഉത്തരവാദിത്വമില്ലാത്ത മാധ്യമപ്രവര്‍ത്തനം ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതു മൂലം രാജ്യത്തിന്റെ ക്രമസമാധാന നില തന്നെ തകരാറിലാകാം. ഇത് തടയാനായി മാധ്യമങ്ങള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ദേശീയ മാധ്യമ ദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ്. സ്വാതന്ത്രസമര കാലഘട്ടം മുതല്‍ മാധ്യമങ്ങള്‍ രാജ്യപുരോഗതിയ്ക്ക് കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. തങ്ങളുടെ വായനക്കാര്‍ക്ക് അറിവ് പകരുന്നതോടൊപ്പം സാമൂഹിക മാറ്റത്തിന് വഴികാട്ടിയാവാനും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു.
സെന്‍സേഷണലിസത്തിന് പിറകേ പോകാതെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ശക്തവും സുതാര്യവുമായ ഒരു മാധ്യമസംസ്‌കാരമാണ് ആവശ്യമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications