ആന്റണി കേരളത്തിലെ പുതിയ സഖ്യകക്ഷി:യെച്ചൂരി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് എകെ ആന്റണി നടത്തിയ പ്രസംഗത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തില്‍ എകെ ആന്റണിയുടെ രൂപത്തില്‍ പുതിയ സഖ്യകക്ഷി ഉണ്ടായി എന്നും ആന്റണിയുടെ വിമര്‍ശനങ്ങളെ കുരിച്ച് തമാശ രൂപേണ യെച്ചൂരി പറഞ്ഞു.
ആന്റണിയുടെ പ്രസ്‌താവനകള്‍ കൂടുതല്‍ വ്യാഖ്യാനിക്കേണ്ട ആവശ്യം ഇല്ല എന്നും യുഡിഎഫ് സര്‍ക്കാറിനേക്കാള്‍ മെച്ചം ഇടത് സര്‍ക്കാറാണ് എന്നും തന്നെയാണ് അദ്ദേഹം പറഞ്ഞത് എന്നും യെച്ചൂരി പറഞ്ഞു.
ഇതിനിടെ ആന്റണിയുടെ വിമര്‍ശങ്ങള്‍ ഗൗരവത്തോടെ കാണുന്നതായും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും എന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
ആന്റണിയുടെ വിമര്‍ശനം പോസിറ്റീവ് ആയാണ് എടുക്കുന്നത് എന്നറിയിച്ച എന്നാല്‍ ഈ വിമര്‍ശനം സര്‍ക്കാറിന്റെ പ്രതിഛായയെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നും സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു.
അതേസമയം ആന്റണിയുടേത് വികാര പ്രകടനമായി കാണാന്‍ പാടില്ല എന്നാണ് കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചിരുന്നത്.












Click it and Unblock the Notifications