ഓട്ടോ, ടാക്‌സി സമരം പിന്‍വലിച്ചു;ചര്‍ച്ച തുടരും

സമരത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച സര്‍ക്കാര്‍ ഓട്ടോയുടെയും ടാക്‌സികളുടെയും നിരക്ക് വര്‍ദ്ധിപ്പിച്ചു എങ്കിലും വര്‍ദ്ധനവില്‍ അതൃപ്‌തരായ തൊഴിലാളികള്‍ സമരം തുടരുകയായിരുന്നു.
നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയ്യാനും സമരം അവസാനിപ്പിച്ചുകൊണ്ടുള്ള യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മിനിമം ചാര്‍ജ് 15 രൂയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ ആണ് സമരം പിന്‍വലിക്കാന്‍ തീരുമാനം ആയിരിക്കുന്നത്.
നേരത്തെ 12 രൂപയായിരുന്ന ഓട്ടോ റിക്ഷാ മിനിമം ചാര്‍ജ് 14 രൂപയായാണ് വ്യാഴാഴ്‌ച വര്‍ദ്ധിപ്പിച്ചത്. അതുപോലെ ടാക്‌സിയുടെ മിനിമം ചാര്‍ജ് 100 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.












Click it and Unblock the Notifications