Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടകശനി:മുരളീധരന്‍, തിരുത്തും:ചെന്നിത്തല

K Muralidharan
തിരുവനന്തപുരം: യുഡിഎഫിന്‌ ഇത്‌ കണ്ടകശനിയാണ്‌ എന്ന്‌ കെ മുരളീധരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. യുഡിഎഫിനെയും കേരള സര്‍ക്കാറിനെയും കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സാഹചര്യത്തില്‍ ആണ്‌ ഈ അഭിപ്രായപ്രകടനം.

യുഡിഎഫിന്‌ കണ്ടകശനിയുടെ അപഹാരം ആണെന്നും, ഇതിന്‌ പരിഹാരം കണ്ടില്ലെങ്കില്‍ കണ്ടകശനി കൊണ്ടേ പോകൂ എന്നും ആണ്‌ മുരളീധരന്‍ അഭിപ്രായപ്പെട്ടത്‌. എകെ ആന്റണിയുടെ വാക്കുകള്‍ കേവലം വികാര പ്രകടനമായി തള്ളിക്കളയാനാവില്ല എന്നും കരുണാകര പുത്രന്‍ അഭിപ്രായപ്പെട്ടു.

പുനര്‍ വിചിന്തനം നടത്താനുള്ള അവസരമായി ആന്റണിയുടെ പരാമര്‍ശത്തെ കാണണം എന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കണം എന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫിനെതിരെ കെ മുരളീധരനും ഈയിടെ പരസ്യമായി വിമര്‍ശനങ്ങള്‍ മുന്നോട്ട്‌ വെച്ചിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ പ്രകടനങ്ങളക്ക്‌ വേദി ഇല്ലാത്തതിനാല്‍ ആണ്‌ താന്‍ പരസ്യമായി പ്രസ്‌താവനകള്‍ ഇറക്കുന്നത്‌ എന്നു പറഞ്ഞാണ്‌ അദ്ദേഹം തന്റെ പരസ്യ പ്രചാരണങ്ങളെ ന്യായീകരിച്ചത്‌.

ആന്റണിയുടെ വിമര്‍ശനത്തെ ഗൗരവത്തോടെ കാണും എന്നും, യുഡിഎഫും, സര്‍ക്കാരും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും എന്നും ആണ്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല എകെ ആന്റണിയുടെ വിമര്‍ശനങ്ങളോട്‌ പ്രതികരിച്ചത്‌.

അതേസമയം, ആന്റണിയുടെ വിമര്‍ശനം സര്‍ക്കാറിന്റെ പ്രതിഛായയെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നാണ്‌ സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+