കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയോട്‌ യോജിക്കാനാവില്ല:കെഎം മാണി

  • By Shabnam Aarif
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ വിമര്‍ശനങ്ങളോട്‌ യോജിക്കാനാവില്ല എന്ന്‌ സംസ്ഥാന ധനമന്ത്രി കെഎം മാണി അറിയിച്ചു. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച്‌ ഉള്ള ആന്റണിയുടെ വിമര്‍ശനങ്ങളോട്‌ യോജിപ്പില്ല എന്നാണ്‌ മാണി അറിയിച്ചിരിക്കുന്നത്‌.

എകെ ആന്റണി യുഡിഎഫ്‌ സര്‍ക്കാറിനെ കുറിച്ച്‌ നടത്തിയ വിമര്‍ശനം കേരളത്തെയാകെ ചുട്ടു പൊള്ളിച്ചുകൊണ്ടിരിക്കുന്നതിന്‌ ഇടയിലാണ്‌ മാണിയുടെ പ്രസ്‌താവന. ആന്റണി പറഞ്ഞത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം ആണെന്നും, അതിന്‌ മറുപടി പറയേണ്ടത്‌ കോണ്‍ഗ്രസ്‌ ആണെന്നും മാണി അഭിപ്രായപ്പെട്ടു.

കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോള്‍ മോശമാണ്‌ എന്ന്‌ ആന്റണി വിമര്‍ശിച്ചിരുന്നു. അതുപോലെ കഴിഞ്ഞ വിഎസിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറായിരുന്ന ഭേതം എന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

എകെ ആന്റണിയുടെ ഭാഗത്തു നിന്നും യുഡിഎഫിനും കോണ്‍ഗ്രസിനും ലഭിച്ച ഓര്‍ക്കാപുറത്തെ അടിയാണ്‌ ഈ വിമര്‍ശനങ്ങള്‍. ഇതിനെ കുറിച്ച്‌ പ്രതികൂലവും, അനുകൂലവുമായ രീതിയില്‍ വ്യത്യസ്‌ത രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുകയുമുണ്ടായി.

എന്നാല്‍ പ്രത്യക്ഷത്തില്‍ ആരും തന്നെ ആന്റണിയെ എതിര്‍ത്ത്‌ പ്രസ്‌താവന നടത്തിയിട്ടില്ല. മാണിയാണ്‌ ആദ്യമായി എകെ ആന്റണിയെ വിമര്‍ശിച്ചുകൊണ്ട്‌ സംസാരിക്കുന്നത്‌.

English summary
KM Mani disclosed that he could not agree with the criticisms raised by AK Antony on the state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X