220വജ്രം വിഴുങ്ങി കടത്താന്‍ ശ്രമിച്ചയാള്‍ അകത്ത്

വിഴുങ്ങിയ ഡയമണ്ടുകളുമായി രാജ്യം കടക്കാന്‍ വേണ്ടി ഒആര്‍ റ്റാമ്പോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഇയാള്‍ പൊലീസ് പിടിയില്‍ ആയത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.
ഇയാളുടെ ശരീരം സ്‌കാന്‍ ചെയ്‌തപ്പോള്‍ ആണ് ഇയാള്‍ ഡയമണ്ടുകള്‍ വിഴുങ്ങിയ കാര്യം വ്യക്തമായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബയിലേക്ക് കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതി. 23 ലക്ഷം ഡോളര്‍ വിലമതിക്കുന്ന ഡയമണ്ടുകള്‍ ആണ് ഇയാള്‍ വിഴുങ്ങി കടത്താന്‍ ശ്രമിച്ചത്.
ഒരു വലിയ കള്ളക്കടത്ത് ശൃഘലയിലെ ഒരു കണ്ണിയാണ് ഇയാള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലും ഇതേപോലെ ഡയമണ്ടുകള്‍ വിഴുങ്ങി കടത്താന്‍ ശ്രമിച്ച വേറൊരാള്‍ പിടിയിലായിരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡയമണ്ട് ഉല്‌പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക.












Click it and Unblock the Notifications