ബാല്‍ താക്കറെ അന്തരിച്ചു

ആഗ്നേയ ഗ്രന്ഥിയെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിത്സയില്‍ ആയിരുന്നു താക്കറെ. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നു എന്ന റിപ്പോര്‍ട്ടിനിടയില്‍ ഒരു ആഘാതംപോലെയാണ് അദ്ദേഹം അന്തരിച്ചു എന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
മുംബൈയിലെ അദ്ദേഹത്തിന്റെ സ്വവസതിയായ മാതോശ്രീയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. വീട്ടില്‍ തന്നെ സജ്ജീകരിച്ച അതിതീവ്ര പരിചരണ സംവിധാനമൊരുക്കി ചികിത്സയില്‍ ആയിരുന്നു മരണം സംഭവിക്കുന്നത് വരെ അദ്ദേഹം.
മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവസേന പ്രവര്‍ത്തകര്‍ മരണ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവിടേക്കുള്ള വഴികളില്‍ എല്ലാം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസിനും, ആര്‍പിഎഫിനും പുറമെ ദ്രുതകര്‍മ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്.
ബാല സാഹേബ് താക്കറെ എന്നാണ് യഥാര്‍ത്ഥ പേര്. 1966 ജൂണ്‍ 19നാണ് അദ്ദേഹം ശിവസേനയ്‌ക്ക് രൂപം നല്‍കിയത്. അദ്ദേഹത്തിന്റെ മണ്ണിന്റെ മക്കള്‍വാദം അദ്ദേഹത്തിന് ഏറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തെങ്കിലും, മറാഠികള്‍ക്കിടയ്‌ക്ക് ശക്തമായ സ്വീകാര്യത നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഞായറാഴ്‌ച വൈകീട്ട് 3 മണിക്കാണ് ശവസംസ്‌കാരം.
ബാല്‍ താക്കറെയുടെ വിയോഗത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‌ഡമോഹന്‍ സിങ് ശനിയാഴ്‌ച രാത്രി ബിജെപി നേതാക്കള്‍ക്കായി നടത്താനിരുന്ന അത്താഴ വിരുന്ന് മാറ്റി വെച്ചു.












Click it and Unblock the Notifications