മദ്യരാജാവ് പോണ്ടി ഛദ്ദയും സഹോദരനും കൊല്ലപ്പെട്ടു

റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠനും അനുജനും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിയുതിര്‍ക്കാനുപയോഗിച്ച തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
തര്‍ക്കത്തെതുടര്‍ന്ന് ഇരുവരും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫാം ഹൗസിന്റെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ വസന്ത് കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിന് പോണ്ടി ഛദ്ദയുടെ യുപിയിലെ മൊറാദാബാദിലെ വസതിക്കു പുറത്തും വെടിവെയ്പുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഏക മദ്യവ്യവസായിയാണ് ഗുര്‍പ്രീത് ഛദ്ദ എന്നറിയപ്പെടുന്ന പോണ്ടി ഛദ്ദ. മായാവതിയുടെ ഭരണകാലത്താണ് ഇദ്ദേഹം യുപിയില്‍ മദ്യവില്‍പനയ്ക്കുള്ള കുത്തക സ്വന്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസും പഞ്ചസാര മില്‍ വ്യവസായവും ചലച്ചിത്ര നിര്‍മാണവും ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ പോണ്ടി ഛദ്ദയ്ക്കുണ്ട്.












Click it and Unblock the Notifications