കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെതിരെ അന്വേഷണത്തിന്‌ തിര.കമ്മീഷന്‍

  • By Shabnam Aarif
Google Oneindia Malayalam News

Rahul Gandhi
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവിട്ടു. അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ റിട്ടേണിങ്‌ ഓഫീസര്‍ക്കാണ്‌ അന്വേഷണ ചുമതല.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ രാഹുല്‍ ഗാന്ധി തന്റെ സ്വത്ത്‌ വിവരം സംബന്ധിച്ച്‌ നല്‍കിയത്‌ തെറ്റായ വിവരം ആണെന്ന്‌ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.

സുബ്രഹ്മണ്യം സ്വാമിയാണ്‌ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിരിക്കുന്നത്‌. വ്യാഴാഴ്‌ചയാണ്‌ സുബ്രഹ്മണ്യം സ്വാമി രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

രാഹുല്‍ ഗാന്ധി നല്‍കിയ സത്യവാങ്‌മൂലത്തില്‍ തെറ്റുണ്ടോ എന്ന്‌ പരിശോധിക്കാനാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റിട്ടേണിങ്‌ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കും എന്ന്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍കെ ശ്രീവാസ്‌തവ അറിയിച്ചു.

English summary
The Election Commission has asked the Returning Officer of Amethi Lok Sabha constituency to probe into allegations against Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X