കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കടുവ: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

  • By Ajith Babu
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തിന് ശമനമില്ല. ശനിയാഴ്ച രാവിലെ ഒരു പശുവിനെ കടുവ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി കടുവഭീഷണിയില്‍ കഴിയുന്ന നാട്ടുകാര്‍ കോഴിക്കോട് മൈസൂര്‍ പാത ഉപരോധിച്ചു. കടുവയുടെ ആക്രമണ ഭീഷണിയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മൈസൂര്‍ പാതയാണ് ഉപരോധിച്ചത്.

Tiger

മാനന്തവാടിക്കടുത്ത് നായ്ക്കട്ടിയില്‍ കുഞ്ഞന്‍ എന്നയാളുടെ പശുവിനെയാണ് രാവിലെ അഞ്ചോടെ കടുവ ആക്രമിച്ചത്. പരിക്കേറ്റ പശുവുമായി എത്തിയാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മൂന്നുമണിക്കൂറിനുശേഷം കലക്ടര്‍ ഗോപാലകൃഷ്ണഭട്ടും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ ശ്രീകുമാറും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. പശുവിന്റെ ഉടമക്ക് 45000 രൂപ നല്‍കാന്‍ ധാരണയായി.

കഴിഞ്ഞ ദിവസം പ്രദേശത്തു നിന്നു പിടികൂടിയ കടുവയെ വനപാലകര്‍ സമീപത്തുള്ള വനത്തില്‍ തുറന്നുവിട്ടുവെന്ന് ആരോപിച്ചു നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഈ കടുവയാണു വീണ്ടും ആക്രമണം നടത്തുന്നതെന്ന ആരോപണവുമുണ്ട്.

English summary
The local people, who were already anxious over reports on the possibility of declaration of a tiger reserve in Wayanad, alleged that the Forest Department had violated the understanding that the tiger would not be released anywhere near the locality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X