Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞതൊന്നും പിന്‍വലിക്കാതെ ആന്റണി

AK Antony
കാസര്‍കോഡ്‌: മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ വക വീണ്ടും പ്രശംസ. എച്ച്‌എഎല്‍ ഫാക്ടറി കേരളത്തിലേക്ക്‌ കൊണ്ടു വരാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത്‌ കരീം ആണെന്നാണ്‌ ആന്റണി കാസര്‍ക്കോട്ടും തുറന്നടിച്ചത്‌.

കാസര്‍ക്കോട്ട്‌ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡിന്റെ പുതിയ യൂണിറ്റിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി. തിരുവനന്തപുരത്ത്‌ ബ്രഹ്മോസിന്റെ പുതിയ യൂണിറ്റിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാറിനെയും അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെയും പുകഴ്‌ത്തി സംസാരിച്ചത്‌ ഏറെ വിവാദങ്ങള്‍ക്ക്‌ വഴി വെച്ചിരുന്നു.

വിസിന്റെ നേതൃത്വത്തില്‍ ഉള്ള കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാറായിരുന്നു ഇപ്പോഴത്തെ യുഡിഎഫ്‌ സര്‍ക്കാറിനേക്കാള്‍ മെച്ചം എന്നും തിരുവനന്തപുരത്തെ പ്രസംഗത്തില്‍ ആന്റണി പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തില്‍ കാസര്‍കോഡ്‌ ആന്റണി എന്തു പറയും എന്നും, അദ്ദേഹം തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ അതോ നിലപാട്‌ മയപ്പെടുത്തുമോ എന്ന്‌ രാഷ്ട്രീയ കേരളമൊന്നാകെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ചടങ്ങില്‍ തന്നെ എകെ ആന്റണിക്ക്‌ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി അദ്ദേഹം തിരുവനന്തപുരത്ത്‌ നടത്തിയ വിമര്‍ശനത്തിന്‌ മറുപടിയും കൊടുത്തു. വ്യവസായത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌ എന്നാണ്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌.

തൊട്ടു മുമ്പത്തെ ഇടതു സര്‍ക്കാറിന്റെ നയമാണ്‌ ഇപ്പോഴത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ തുടരുന്നത്‌. പഴയ യുഡിഎഫ്‌ സര്‍ക്കാറിന്റെ നയമാണ്‌ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പിന്തുടര്‍ന്നത്‌. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

കേരളത്തിലേക്ക്‌ നിക്ഷേപം കൊണ്ടു വരാന്‍ ധൈര്യമില്ല എന്നാണ്‌ ആന്റണി തിരുവനന്തപുരത്ത്‌ പ്രസംഗിച്ചിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+