ആന്റണി തന്നെ വിശദീകരിയ്ക്കട്ടെ: ബഷീര്‍

കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണോയെന്ന് ആന്റണി വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആന്റണിയുടെ പ്രസംഗം സംബന്ധിച്ച് മുസ്ലീംലീഗ് തങ്ങളുടെ അഭിപ്രായം ഇതുവരെ പരസ്യമായി പറഞ്ഞിരുന്നില്ല. വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്തവനയെ കുറിച്ച് രൂക്ഷമായി പ്രതികരിക്കണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും കാസര്‍കോട് ഇന്ന് നടക്കുന്ന പരിപാടി വരെ കാക്കാനായിരുന്നു മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശം.
ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ കെഎം മാണി രംഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവനയ്ക്ക് മറുപടി നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനാണെന്ന് മാണി പറഞ്ഞു. കേരളത്തിലേക്ക് വ്യവസായം കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന ആന്റണിയുടെ പ്രസ്താവന ശരിയല്ല.
രണ്ട് വര്‍ഷമായി കേരളത്തിലെ സാഹചര്യം വ്യവസായങ്ങള്‍ക്ക് അനുകൂലമാണ്. ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കാന്‍ താനില്ല. മറുപടി നലേ്കണ്ടത് കോണ്‍ഗ്രസും കൂടുതല്‍ വിശദീകരണം ലഭിക്കേണ്ടത് ആന്റണിയില്‍ നിന്നുമാണെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയനകാര്യം ആലോചിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും മന്ത്രി മാണി പറഞ്ഞു.












Click it and Unblock the Notifications