മെട്രോ വിവാദം മാധ്യമസൃഷ്ടി: ഉമ്മന്‍ ചാണ്ടി

കഴിഞ്ഞ ഏഴു വര്‍ഷമായി ഇ.ശ്രീധരന്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ഒരുഘട്ടത്തിലും ഡി.എം.ആര്‍.സിയെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. പദ്ധതി നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കും. യാതൊരു ആശങ്കയുടെയും ആവശ്യമില്ല ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം കൊച്ചി മെട്രോയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനാണെന്ന് കേന്ദ്ര നഗര വികസന വകുപ്പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ടോംജോസ് എഴുതിയ കത്തിന്റെ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനാണെന്ന് രേഖപ്പെടുത്തുന്ന ഡി.എം.ആര്‍.സിയുടെ ഉത്തരവിന്റെ പകര്‍പ്പും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
കൊച്ചി മെട്രോ, കേരള അതിവേഗ റെയില്‍പ്പാത, ബാംഗ്‌ളൂര്‍, ചെന്നൈ പദ്ധതികള്‍ എന്നിവയുടെ ചുമതലയും ശ്രീധരനാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു വേണ്ടി പുതിയ ജോലികള്‍ ഏ?റ്റെടുക്കാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications