Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി എങ്ങനെ വോട്ടുചോദിക്കും: പിസി ജോര്‍ജ്

PC George
കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) നേതാവും ചീഫ് വിപ്പുമായ പി.സി.ജോര്‍ജ്ജ് രംഗത്ത്.

കേന്ദ്രഭരണം നിലനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമാണ് കേന്ദ്രമന്ത്രി എ.കെ.ആന്റണി തിരുവനന്തപുരത്ത് ബ്രഹ്മോസ് ചടങ്ങില്‍ നടത്തിയ പ്രസംഗം എന്നാണ് ജോര്‍ജ്ജിന്റെ കുറ്റപ്പെടുത്തി.

എന്താണ് താന്‍ ഉദ്ദേശിച്ചതെന്ന് ആന്റണി തന്നെ ജനങ്ങളോട് പറയണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏറ്റവും വലിയ വിമര്‍ശനം നടത്തിയ ആളാണ് ആന്റണി. ഇപ്പോള്‍ ആന്റണി പറയുന്നു എല്‍ഡിഎഫ് സര്‍ക്കാരാണ് നല്ലതെന്ന്. ഇടതുപക്ഷത്തോട് ആന്റണിക്ക് പണ്ടേ സോഫ്റ്റ് കോര്‍ണറുണ്ട്. സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാവും അടുത്ത തിരഞ്ഞെടുപ്പില്‍ ആന്റണി എങ്ങനെ വോട്ടു പിടിക്കുമെന്ന് അറിയണമെന്നും ജോര്‍ജ്ജ് പറഞ്ഞു.

അതിനിടെ ആന്റണി പറഞ്ഞതിന് ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങള്‍ക്കപ്പുറം മാനങ്ങളുണ്ടെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനും പറഞ്ഞു. യുഡിഎഫ് അത് ഗൗരവമായി കാണണം. ഒന്നും കാണാതെ അദ്ദേഹം ഒന്നും പറയില്ല. വാക്കുകള്‍ക്കപ്പുറം അതിന് മാനങ്ങളുണ്ടെന്നും കുര്യന്‍ പറഞ്ഞു.

ആന്റണിയുടെ പ്രസ്താവന വിവാദം ഒടുങ്ങുന്നതിനുമുന്‍പ് ആന്റണിയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വേദി പങ്കിടും. കാസര്‍കോട് നടക്കുന്ന പ്രതിരോധ വകുപ്പിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനമാണ് വേദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+