സന്നിധാനത്ത് ബാലവേല:ഏജന്റുമാര്‍ അകത്ത്
ശബരിമല: ശബരിമലയിലേക്ക് ജോലിക്ക് കുട്ടികളെ കൊണ്ടു വന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശികളായ മായാകൃഷ്‌ണന്‍, ഭാഗ്യരാജ് എന്നിവരെയാണ് കുട്ടികളെ ജോലിക്കായി കൊണ്ടു വന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഇവരെ അറസ്റ്റ് ചെയ്‌തതോടൊപ്പം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ മോചിപ്പിക്കുകയും ചെയ്‌തു പൊലീസ് 180ഓളം കുട്ടികളെയാണ് ഇരുവരും കൂടി ജോലിക്കായി ഇതുവരെ കടത്തി കൊണ്ടു വന്നിരിക്കുന്നത്.
കുട്ടികളെ ജോലിക്കായി സന്നിധാനത്ത് എത്തിച്ചപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എസ്‌ഐ പി വിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
സന്നിധാനത്തെ വിവിധ ഹോട്ടലുകളിലേക്കും കടകളിലേക്കുമായി ആണ് ഇവര്‍ നൂറ്റി എണ്‍പതോളം കുട്ടികളെ ജോലിക്കായി എത്തിച്ചിരിക്കുന്നത്. ഇരുവര്‍ക്കും എതിരെ ബാലവേല നിരോധന നിയമപ്രകാരം കേസെടുത്ത് നടപടികള്‍ സ്വീകരിക്കും.
ഈ കുട്ടികള്‍ക്ക് 400 രൂപയാണ് ദിവസക്കൂലിയായി ലഭിക്കുക. ഇതില്‍ 300 രൂപ കുട്ടികള്‍ക്കും 100 രൂപ ഏജന്റുമാര്‍ക്കും ലഭിക്കും. കൂടുതല്‍ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications