ടിപി വധം: 29ന് എല്ലാ പ്രതികളും ഹാജരാകണം
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പരിഗണിയ്ക്കുന്ന പ്രത്യേക കോടതി കേസിലെ 75 പ്രതികളും 29ന് കോടതി മുന്‍പാകെ ഹാജരാകണമെന്ന് ഉത്തരവിട്ടു. കനത്ത സുരക്ഷാ സന്നാഹത്തില്‍ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ 11 പ്രതികളുടെയും റിമാന്‍ഡ് കാലാവധി ജഡ്ജി ആര്‍. നാരായണ പിഷാരടി 29 വരെ നീട്ടി. കേസിലെ കോടതി നടപടികള്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.
കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന 12 പ്രതികളായിരുന്നു വെള്ളിയാഴ്ച ഹാജരാകേണ്ടിയിരുന്നതെങ്കിലും ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കാരായി രാജന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് പ്രൊഡക്ഷന്‍ വാറന്റ് അയച്ചിരുന്നു. ഇതില്‍ രണ്ടു പേരൊഴികെ 11 പേരെയാണ് ഹാജരാക്കിയത്.
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന കാരായി രാജന്‍, എസ്. സിജിത്ത് എന്നീ പ്രതികള്‍ ഇവിടെയില്ലെന്ന അറിയിപ്പോടെ ഇവരുടെ പ്രൊഡക്ഷന്‍ വാറന്റ് മടക്കുകയായിരുന്നു. ഇവര്‍ക്ക് 29ന് ഹാജരാകാന്‍ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കാനും വിചാരണ കോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ 11 പ്രതികളില്‍ സി.കെ. രജികാന്തും സി. രജിത്തും ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. ഈ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി 29ലേക്കു മാറ്റി.
സി കെ ശ്രീധരനും പി കുമാരന്‍കുട്ടിയുമാണ് ടി പി വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ള, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഞ്ചേരി ശ്രീധരന്‍നായര്‍, എം അശോകന്‍ എന്നിവരുള്‍പ്പെട്ട അഭിഭാഷകരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത്.












Click it and Unblock the Notifications