കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പറഞ്ഞത്‌ ആന്റണിയുടെ അഭിപ്രായം:വയലാര്‍ രവി

  • By Shabnam Aarif
Google Oneindia Malayalam News

Vayalar Ravi
കൊച്ചി: എകെ ആന്റണിയുടെ പ്രസ്‌താവന പടര്‍ത്തി വിട്ട തീ ഇപ്പോഴും അണഞ്ഞില്ല. ആന്റണിയെ വിമര്‍ശിച്ചും, വിമര്‍ശിക്കാതെ വിമര്‍ശിച്ചും അനുകൂലിച്ചും എല്ലാം ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പ്രസ്‌താവന കസര്‍ത്ത്‌ തുടരുകയാണ്‌.

സര്‍ക്കാറിന്‌ എതിരെയല്ല എകെ ആന്റണി സംസാരിച്ചത്‌ എന്നാണ്‌ ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞിരിക്കുന്നത്‌. ആന്റണി ട്രേഡ്‌ യൂണിയന്‍ പ്രശ്‌നങ്ങളെ കുറിച്ചാണ്‌ സംസാരിച്ചത്‌ എന്നാണ്‌ വയലാര്‍ രവിയുടെ വ്യാഖ്യാനം.

കേരളത്തിലേക്ക്‌ വ്യവസായം കൊണ്ടു വന്ന മന്ത്രിയല്ല എളമരം കരീം എന്നും വയലാര്‍ രവി ആന്റണിയെ തിരുത്തിക്കൊണ്ട്‌ പറഞ്ഞത്‌. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറായിരുന്നു ഇപ്പോഴത്തെ യുഡിഎഫ്‌ സര്‍ക്കാറിനേക്കാള്‍ മെച്ചമായിരുന്നു എന്നും, നിരവധി വ്യവസായ സംരംഭങ്ങള്‍ കേരളത്തിലേക്ക്‌ കൊണ്ടു വരാന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം അവസരമൊരുക്കി എന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‌ കടക വിരുദ്ധമായാണ്‌ ഇപ്പോള്‍ വയലാര്‍ രവി പറഞ്ഞിരിക്കുന്നത്‌.

വിഎസ്‌ അച്യുതാനന്ദനെയും, എളമരം കരീമിനെയും കുറിച്ച്‌ ആന്റണി പറഞ്ഞത്‌ ആന്റണിയുടെ മാത്രം അഭിപ്രായമാണ്‌ എന്നും വയലാര്‍ രവി വ്യക്തമാക്കി. എല്‍ഡിഎഫ്‌ എന്നും വികസനത്തെ എതിര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജപ്പാന്‍ കുടിവെള്ള പദ്ധതി കൊണ്ടുവന്ന ആന്റണിയെ അധിക്ഷേപിക്കുകയും, എമേര്‍ജിങ്‌ കേരളയെ എതിര്‍ക്കുകയും ചെയ്‌ത ആളാണ്‌ വിഎസ്‌ എന്ന്‌ വയലാര്‍ രവി ഓര്‍പ്പിച്ചു.

English summary
What AK Antony has said about VS and Elamaram Kareem is his own opinion, says Vayalar Ravi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X