കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെ വിമര്‍ശിക്കാന്‍ കൊച്ചുമാണിക്കധികാരമില്ല

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: എകെ ആന്റണിക്കെതിരെ സംസാരിച്ച കെഎം മാണിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍. ആന്റണിക്ക്‌ എതിരെ സംസാരിക്കാന്‍ മാണിക്ക്‌ എന്ത്‌ അവകാശമാണുള്ളത്‌ എന്നാണ്‌ വിഎസ്‌ ചോദിച്ചിരിക്കുന്നത്‌.

രാഷ്ട്രീയത്തില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രസ്‌താവന അല്ല കേന്ദ്ര പ്രതിരോധ മന്ത്രി നടത്തിയിരിക്കുന്നത്‌ എന്ന്‌ നിരീക്ഷിച്ച വിഎസ്‌ മാണി പറയുന്നത്‌ ഒന്നും ആരും വിശ്വസിക്കില്ല എന്നും അഭിപ്രായപ്പെട്ടു.

ആന്റണി കേന്ദ്ര സര്‍ക്കാരിലെ രണ്ടാമനാണ്‌ എന്നും അദ്ദേഹത്തെ കുറിച്ച്‌ പറയാന്‍ കൊച്ചു മാണിക്ക്‌ എന്ത്‌ അധികാരം ആണുള്ളത്‌ എന്നാണ്‌ വിഎസ്‌ ചോദിക്കുന്നത്‌. ഒരു ഘടകകക്ഷി എന്ന നിലയില്‍ മാത്രമേ മാണിക്ക്‌ അഭിപ്രായം പറയാന്‍ പറ്റൂ എന്നും വിഎസ്‌ പറഞ്ഞു.

എകെ ആന്റണി പറഞ്ഞ വിമര്‍ശനങ്ങളോട്‌ യോജിക്കാനാവില്ല എന്നാണ്‌ കെഎം മാണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്‌. കേരളത്തിലെ വ്യവസായ അന്തരീക്ഷം മോശമാണ്‌ എന്ന ആന്റണിയുടെ വിമര്‍ശനമാണ്‌ മാണിയെ പ്രകോപിതനാക്കിയത്‌.

ഇന്ത്യയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ എകെ ആന്റണി കോണ്‍ഗ്രസ്‌ മുഖ്യകക്ഷിയായ യുഡിഎഫ്‌ സര്‍ക്കാറിനെ വിമര്‍ശിച്ചത്‌ കേറള സര്‍ക്കാറിനേറ്റ ഓര്‍ക്കാപുറത്തെ അടിയാണ്‌.

യുഡിഎഫ്‌ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ സംസാരിച്ച ആന്റണി വിഎസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉള്ള കഴിഞ്ഞ ഇടത്‌ സര്‍ക്കാറിനെ പുകഴ്‌ത്തുകയും ചെയ്‌തത്‌ യുഡിഎഫ്‌ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്‌.

English summary
VS criticizes KM Mani for talking against Central Defense Minister AK Antony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X