Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍

സംബല്‍പൂര്‍: വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. ഒറീസ്സയിലെ സംബല്‍പൂരിലാണ് സംഭവം. ബുദ്ധരാജ ഹൈസ്‌കൂളിലെ അധ്യാപകനായ സുദം ഭോയിയാണ് പിടിയിലായത്. വിദ്യാര്‍ത്ഥിയായ ആകാശ് ത്രിപാഠിയുടെ അമ്മ മഞ്ജുള നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ഏഴാം ക്ലാസ്സിലെ കുട്ടി അസഭ്യം പറഞ്ഞുവെന്നാരോപിച്ചായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം. വിദ്യാര്‍ത്ഥി തീര്‍ത്തും മോശമല്ലാത്ത ഭാഷയില്‍ സംസാരിച്ചപ്പോള്‍ ശകാരിച്ചുവെന്നത് വാസ്തവമാണ്. കുട്ടിയെ അടിച്ചിട്ടൊന്നുമില്ല. പരാതി വ്യാജമാണ്-ഭോയ് വ്യക്തമാക്കി.

കുട്ടിയുടെ മാതാവ് പോലിസില്‍ പരാതി കൊടുത്തപ്പോള്‍ മാത്രമാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുക തന്നെ ചെയ്യും-സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബൈജയന്തി അറിയിച്ചു.

പരാതികിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കി അധ്യാപകനെതിരേ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്- ഐന്തപള്ളി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പികെ പട്‌നായിക് അറിയിച്ചു. എന്തായാലും അധ്യാപകന്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+