പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരവുമായി പിള്ള

പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് ബി പത്തനാപുരം മണ്ഡലം സെക്രട്ടറി അസീസിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തെന്ന് ബാലകൃഷ്ണ പിള്ള ആരോപിച്ചു. ഉച്ചയോടെ അസീസിനെ വിട്ടയച്ചു. ഇതിന് ശേഷമാണ് ബാലകൃഷ്ണ പിള്ള കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
അടുത്തിടെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ കെ സുധാകരന്‍ എംപി എത്തി മോചിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും ക്ഷമിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു യുഡിഎഫ് നേതാവ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications