കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിത തിരികെ ഭൂമിയിലേയ്ക്ക്

  • By Nisha Bose
Google Oneindia Malayalam News

Sunita Williams
ഹോസ്റ്റണ്‍: നാലുമാസത്തെ ബഹിരാകാശ വാസത്തിനൊടുവില്‍ സുനിത വില്യംസ് ഞായറാഴ്ച തിരികെ ഭൂമിയിലെത്തും. സുനിത തിരികെയെത്തുമ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ ചുമതല വഹിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് നാസയിലെ സുനിതയുടെ സഹപ്രവര്‍ത്തകനായ കെവിന്‍ ഫോര്‍ഡാണ്.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ ചുമതല സുരക്ഷിതമായ കരങ്ങളിലേല്‍പ്പിച്ചാണ് താന്‍ പോകുന്നതെന്ന് സുനിത പറഞ്ഞു. ജപ്പാന്‍ എയറോസ്‌പേസ് എക്്‌സ്്‌പ്ലോറേഷന്‍ ഏജന്‍സിയില്‍ നിന്നുള്ള അകി ഹോഷിന്റെ, റഷ്യന്‍ സൊയൂസ് കമാന്‍ഡര്‍ യൂരി മലെന്‍ചെന്‍കൊ എന്നിവര്‍ക്കൊപ്പമാണ് സുനിത മടങ്ങുന്നത്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3.56നാണ് സുനിത ഭൂമിയില്‍ ഇറങ്ങുക. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച വനിതയെന്ന റെക്കോര്‍ഡിനുടമയായ സുനിത ഇക്കാലയളവിനിടയില്‍ മറ്റു ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്നുവെന്ന റെക്കോര്‍ഡിന് പുറമേ സുനിത ബഹിരാകാശത്തു നിന്ന് അമേരിക്കന്‍ പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതും മാധ്യമശ്രദ്ധ നേടി.

English summary
Sunita Williams and the two co-astronauts on her expedition are winding down their last week aboard the International Space Station, beginning a countdown for the return to Earth of the record setting Indian American cosmonaut after four months in orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X