കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ നിക്ഷേപിക്കാവുന്ന ആറ് ഓഹരികള്‍

  • By ഷാന്‍
Google Oneindia Malayalam News

തീര്‍ത്തും അപ്രവചനീയമാണ് ഇന്ത്യന്‍ ഓഹരി വിപണി. എങ്കിലും നിലവിലുള്ള ഘടകങ്ങള്‍ പരിഗണിച്ച് നേട്ടമുണ്ടാക്കാവുന്ന ഏതെങ്കിലും ഓഹരികളുണ്ടോയെന്ന് ചിന്തിക്കുന്ന ഒട്ടേറെ പേരുണ്ട്. താഴെ പറയുന്ന ആറ് ഓഹരികള്‍ പരീക്ഷിക്കാവുന്നതാണ്.

Stock Market

ജെയ് പ്രകാശ് അസോസിയേറ്റ്‌സ്: ഒട്ടേറെ തിരിച്ചടികള്‍ക്കുശേഷം ഈ ഓഹരി തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോള്‍ 90 രൂപയോളം വില വരുന്ന ഈ ഓഹരി 110 മുതല്‍ 120 വരെ ഉയരാന്‍ സാധ്യതയുണ്ട്. പക്ഷേ, 83നു താഴേക്ക് നീങ്ങുന്നത് കണ്ടാല്‍ വിറ്റൊഴിവാക്കണം.

എച്ച്ഡിഎഫ്‌സി: പെട്ടെന്നുള്ള ഉയര്‍ച്ചതാഴ്ചകള്‍ തന്നെയാണ് ഈ ഓഹരിയുടെ ഏറ്റവും വലിയ പ്രത്യേകത. 770-775 ലെവലിനുള്ളില്‍ ഈ ഓഹരികള്‍ വാങ്ങാവുന്നതാണ്. 830 എന്ന ടാര്‍ജറ്റാണ് മനസ്സില്‍ കാണേണ്ടത്. പക്ഷേ, 730നു താഴേക്ക് പോകുന്നതു കണ്ടാല്‍ ഒഴിവാക്കണം

ഡെല്‍റ്റാ ഗ്രൂപ്പ്: 77-78 ടാര്‍ജറ്റിലാണ് ഈ ഓഹരികള്‍ വാങ്ങേണ്ടത്. ഇപ്പോള്‍ ഏകദേശം 74 രൂപയോളം വിലയുണ്ട്. 73നു താഴെ സ്ഥിരത കാണിക്കുകയാണെങ്കില്‍ കൊടുത്ത് ഒഴിവാക്കണം.

ആര്‍ഇസി: 232-235 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. 219ആണ് സ്റ്റോപ്പ് ലോസ്. വളരെയധികം ശ്രദ്ധിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യേണ്ട ഓഹരിയാണിത്.

റെയ്മണ്ട്: സാങ്കേതികപരമായി 426ലെത്താനുള്ള ശേഷി ഈ ഓഹരിയ്ക്കുണ്ട്. 405നു താഴേക്ക് നീങ്ങുകയാണെങ്കില്‍ വിറ്റൊഴിവാക്കണം. ഇപ്പോഴത്തെ വില: 413.

കോള്‍ഇന്ത്യ: 350നു മുകളിലേക്ക് പോവുകയാണെങ്കില്‍ ഇതു വാങ്ങാം. പക്ഷേ, 344നു താഴേക്കിറങ്ങുകയാണെങ്കില്‍ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. 362ല്‍ ലാഭമെടുക്കാവുന്നതാണ്.

DISCLAIMER: The views expressed in this article are the views of the author and do not reflect the views of our company. oneindia.in does not take any responsibility for any losses incurred by investors who take their cues from the above article

English summary
Top six stocks that may give good returns in the short term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X