Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല്‍ താക്കറെ ഓര്‍മ്മയായി

മുംബൈ: മഹാനഗരം സാക്ഷിയായ ഏറ്റവും വലിയ വിടവാങ്ങല്‍ ചടങ്ങിനൊടുവില്‍ ബാല സാഹേഹ് താക്കറെയ്ക്ക് അന്ത്യവിശ്രമം. നാലരപ്പതിറ്റാണ്ട് മുമ്പ് ശിവസേനയ്ക്ക് രൂപം കൊടുത്ത താക്കറെ പ്രസംഗിച്ച ശിവാജി പാര്‍ക്കിലാണ് മറാത്ത സിംഹത്തിന്റെ അന്ത്യനിദ്ര.

Thackeray Funeral

വൈകിട്ട് 6.15ഓടെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു മണ്ണിന്റെ മക്കള്‍ വാദത്തിലൂടെ മറാത്ത രാഷ്ട്രീയത്തെ തന്നിലേക്കു ചുരുക്കിയ താക്കറെയുടെ സംസ്‌കാരം. 1920ല്‍ ബാലഗംഗാധര തിലകിന്റെ സംസ്‌കാരത്തിനുശേഷം ശിവാജി പാര്‍ക്കില്‍ ഇതാദ്യമാണ് ഒരു നേതാവിനു സംസ്‌കാരഭൂമി ഒരുങ്ങിയത്

മകനും ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്രുമായ ഉദ്ധവ് താക്കറെ ചിതയ്ക്ക് തീകൊളുത്തി. സഹോദര പുത്രന്‍ രാജ് താക്കറെ വിലാപയാത്രയയ്‌ക്കൊപ്പം വരാതെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രയായാണ് ശിവാജി പാര്‍ക്കിലെത്തിയത്. ബാന്ദ്രയിലെ വസതി മാതോശ്രീയില്‍ നിന്നു ശിവാജി പാര്‍ക്ക് വരെ പത്തു കിലോമീറ്റര്‍ നീണ്ട വിലാപയാത്രയില്‍ ശിവസേനാ പ്രവര്‍ത്തകരും അനുയായികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്.

വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം തന്നെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ശിവസേനയുടെ പ്രവര്‍ത്തകരില്‍ പലരും ദു:ഖം താങ്ങാനാവാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. അലങ്കരിച്ച വാഹനത്തില്‍ കൊണ്ടു പോയ മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു യാത്രയയപ്പ്. ദേശീയ പതാക പുതപ്പിച്ച് പ്രത്യേക വാഹനത്തില്‍ എത്തിച്ച ഭൗതിക ശരീരം ശിവാജി പാര്‍ക്കില്‍ ശിവസേനാ രൂപീകരണ ദിനത്തില്‍ (1966 ജൂണ്‍ 19) താക്കറെ പ്രസംഗിച്ച അതേ സ്ഥലത്തൊരുക്കിയ ചിതയില്‍ വച്ചപ്പോള്‍ പൊലീസ് 21 ഗണ്‍ സല്യൂട്ട് അര്‍പ്പിച്ചു. ഭരണപരമായ പദവികളൊന്നും വഹിക്കാത്ത നേതാവിന് പൂര്‍ണ ബഹുമതി നല്‍കിയതും മറ്റൊരു അപൂര്‍വതയായി. ശിവസേനയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടത്താന്‍ സംസ്ഥാന മന്ത്രിസഭ തയാറായത്. സാധാരണഗതിയില്‍ ശിവജി പാര്‍ക്കില്‍ സംസ്ക്കാര ചടങ്ങുകള്‍ അനുവദിയ്ക്കാറുമില്ല. എന്നാല്‍ താക്കറെയുടെ കാര്യത്തില്‍ ഈ ചട്ടവും മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായി.

കേന്ദ്രമന്ത്രി ശരത് പവാര്‍, ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, എല്‍.കെ. അഡ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല, ബോളിവുഡ് താരങ്ങള്‍ അമിതാഭ് ബച്ചന്‍, നാനാ പടേക്കര്‍, റിതേഷ് ദേശ്മുഖ്, ചലച്ചിത്രകാരന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. മഹരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+