കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെ ഔദ്യോഗിക ബഹുമതിക്ക്‌ അര്‍ഹനോ?

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: മത വര്‍ഗീയതയുടെയും, പ്രാദേശിക വാദത്തിന്റെയും വക്താവായി അറിയപ്പെടുന്ന, മുംബൈയില്‍ മതവിദ്വേഷത്തിന്റെ വിത്തുകള്‍ പാകി കലാപത്തിലൂടെ രക്തപ്പുഴ ഒഴുക്കിയ ശിവസേനാ നേതാവ്‌ ബാല്‍ താക്കറെയ്‌ക്ക്‌ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച്‌ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ വക ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്‌ജലി!

Bal Thackeray

തന്റെ അഞ്ച്‌ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിച്ചിട്ടില്ലാത്ത ബാലാ സാഹേബ്‌ താക്കറെ എന്ന ബാല്‍ താക്കറെ ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ ബഹുമതികള്‍ അര്‍ഹിക്കുന്നില്ല.

തിരഞ്ഞെടുപ്പ്‌ പ്രചാരണ പ്രസംഗങ്ങളില്‍ വര്‍ഗീയത പടര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിനും, തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടത്തിയതിനും തിരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിന്നും ശിക്ഷ ലഭിച്ച ചരിത്രമുള്ളയാളാണ്‌ ബാല്‍ താക്കറെ. ആറു വര്‍ഷക്കാലത്തേക്ക്‌ തിരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്യരുത്‌ എന്ന്‌ വിലക്ക്‌ നേരിടുകയും ചെയ്‌തിട്ടുണ്ട്‌ അദ്ദേഹം.

ബീഹാറികളെ അധിക്ഷേപിച്ച്‌ സംസാരിച്ചതിന്‌ ബീഹാര്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറുകള്‍ താക്കറെയ്‌ക്കെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, അതൊന്നും നടപ്പാക്കിലാക്കാന്‍ തയ്യാറാകാത്തതിന്‌ കോടതി ഈ സര്‍ക്കാറുകളെ ചോദ്യം ചെയ്‌തിട്ടുണ്ട്‌.

ബാബറി മസ്‌ജിദ്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ മുംബൈയില്‍ രക്തപ്പുഴ ഒഴുക്കിക്കൊണ്ട്‌ നടന്ന വര്‍ഗീയ കലാപത്തില്‍ മുഖ്യ സൂത്രധാരന്‍ ബാല്‍ താക്കറെയാണ്‌ എന്നാണ്‌ ശ്രീകൃഷ്‌ണ കമ്മീഷന്‍ പറഞ്ഞത്‌.

കോണ്‍ഗ്രസ്‌ താക്കറെയെ പൊലൊരു നേതാവിന്‌ ഔദ്യോഗിക ബഹുമതി നല്‍കുന്നതില്‍ അല്‍ഭുതമില്ല എന്നാണ്‌ സിപിഎമ്മിന്റെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അശോക്‌ ദാവ്‌ളെ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. എല്ലാകാലത്തും താക്കറെയെ കോണ്‍ഗ്രസ്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
The 86-year-old ailing Shiv Sena chief Bal Thackeray, who passed away the previous day, was given a state honour with 21 gun salutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X