Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വന്‍ തീപിടുത്തം; കോടികളുടെ നഷ്ടം

Fire in Delhi
ദില്ലി: ദില്ലിയിലെ കെജി മാര്‍ഗില്‍ ഉള്ള ഹിമാലയ ഭവനില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്‌ച രാവിലെ ആറരയോടെ ആയിരുന്നു തീപിടുത്തം. എന്നാല്‍ തീപിടൂത്തത്തില്‍ കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടം കണക്കാക്കപ്പെട്ടിരിക്കുന്നു. 3 മണിക്കൂര്‍ സമയം 25ഓളം ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റുകള്‍ ശ്രമിച്ചാണ്‌ തീയണക്കാന്‍ സാധിച്ചത്‌.

18 നിലകളുള്ള ഹിമാലയ ഭവന്റെ അഞ്ചും, ആറും നിലകളിലാണ്‌ തീ പടര്‍ന്നു പിടിച്ചത്‌. ബ്രിട്ടിഷ്‌, അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്‌ അടുത്തായാണ്‌ ഹിമാലയന്‍ ഭവന്‍. നിരവധി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഈ കെട്ടിടത്തിന്റെ സമീപത്തായി ഉണ്ട്‌.

നീ നിയന്ത്രണ വിധേയമാക്കി എങ്കിലും കെട്ടിടത്തില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്‌. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌.

അപകടം കാരണം വ്യക്തമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണം എന്നാണ്‌ പ്രാഥമിക നിഗമനം. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ എട്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു എന്നാണ്‌ റിപ്പോര്‍ട്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+