കൂട്ട ആത്മഹത്യാഭീഷണിയുമായി കര്‍ഷകര്‍
ഭോപ്പാല്‍: ഭൂമിയേറ്റെടുക്കലിനെതിരെ മധ്യപ്രദേശിലെ ഭുജ്ഭുജ ഗ്രാമത്തില്‍ ഇരുപതോളം കര്‍ഷകര്‍ സമരത്തില്‍. ചിതയ്ക്ക് മുകളില്‍ മണ്ണെണ്ണയും തീപ്പെട്ടിയുമായി ഇരുന്നാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. തെര്‍മല്‍ പവര്‍ പ്ലാന്റിന് വേണ്ടി ഭൂമിയേറ്റെടുക്കുന്നതിനെതിരെയാണ് ഇവരുടെ പ്രതിഷേധം.
ഭൂമിയേറ്റെടുക്കാന്‍ അധികൃതരെത്തിയാല്‍ ചിതയ്ക്ക് തീ കൊളുത്തി മരിക്കുമെന്നാണ് ഇവരുടെ ഭീഷണി. കഴിഞ്ഞ ദീപാവലി ദിനത്തില്‍ സുനിയ ഭായ് എന്ന സ്ത്രീ ഇത്തരത്തില്‍ തീ കൊളുത്തി മരിച്ചിരുന്നു. ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയത്. ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സുനിയയുടെ പാത തങ്ങളും പിന്തുടരുമെന്നാണ് കര്‍ഷകരുടെ ഭീഷണി.
തങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ സര്‍ക്കാര്‍ 2000മെഗാവാള്‍ട്ട് പ്രൊജക്ടിനായി ഭൂമി ഏറ്റെടുത്തിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഭൂമിയേറ്റെടുത്ത ശേഷം ലഭിക്കുന്ന നഷ്ടപരിഹാര തുക ഒന്നിനും പരിഹാരമല്ല. തങ്ങള്‍ കര്‍ഷകരാണ്. കൃഷി ചെയ്യാന്‍ ഭൂമിയാണ് ആവശ്യം. അതാണ് തങ്ങളുടെ വരുമാനമാര്‍ഗ്ഗം. അതു വിട്ടുനല്‍കാനാവില്ലെന്നും സമരക്കാര്‍ പറയുന്നു.












Click it and Unblock the Notifications