പാറ്റ്‌ന: തിക്കിലും തിരക്കിലും 20 മരണം
പാറ്റ്‌ന: ഛാദ് പൂജയുടെ ഭാഗമായി പാറ്റ്‌നയിലെ അദാലത്ത് ഗഞ്ജ് ഘട്ടിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പൂജയ്‌ക്കെത്തിയവര്‍ക്കു സഞ്ചരിക്കാനായി ഉണ്ടാക്കിയിരുന്ന താല്‍ക്കാലിക പാലം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് തിക്കുതിരക്കുമുണ്ടായത്.

ദീപാവലി കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുശേഷം ബീഹാറില്‍ നടക്കുന്ന ഉത്സവമാണിത്. കാര്‍ഷിക അഭിവൃദ്ധിക്കായി സൂര്യനെ വണങ്ങുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പതിനായിരകണക്കിനാളുകളാണ് തടിച്ചുകൂടാറുള്ളത്.
മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളും സ്ത്രീകളുമാണ്. 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ പൊതു അവധിയായതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാതെ പോയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.












Click it and Unblock the Notifications