കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 22ന്‌ ലോകാവസാനമോ?

Google Oneindia Malayalam News

മായന്‍ കലണ്ടര്‍ പ്രകാരമുള്ള യുഗം അവസാനിക്കുന്നത് 2012 ഡിസംബര്‍ 21നാണ്. ഹോളിവുഡ് സിനിമകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഏറെ ശ്രദ്ധ നേടിയ 2012 ഡിസംബര്‍ 22 കടന്നുവരാന്‍ ഇനി അധികനാളുകളില്ല. എന്തൊക്കെയാണ് മായന്‍ കലണ്ടന്‍ മുന്നോട്ടുവെയ്ക്കുന്ന കാരണങ്ങള്‍?

December 2012

അഗ്നിപര്‍വതസ്‌ഫോടനങ്ങളും സുനാമിയും ചേര്‍ന്ന് ജീവജാലങ്ങളെ ഇല്ലാതാക്കും. ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ മാറ്റം വരുകയും ഭ്രമണം വിപരീത നിശയിലായി മാറുകയും ചെയ്യും. ഭൂമിയില്‍ എന്തെങ്കിലും വന്ന് ഇടിയ്ക്കും. തുടങ്ങിയ പ്രവചനങ്ങളാണ് പലരും നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് ആധുനിക ശാസ്ത്രം തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്.

മെക്‌സിക്കോയില്‍ ചേര്‍ന്ന മായന്‍ കലണ്ടര്‍ വിദഗ്ധരുടെ യോഗവും ഈ പ്രവചനങ്ങള്‍ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കലണ്ടര്‍ പ്രകാരം ഒരു യുഗം അവസാനിക്കുകയാണ്. പുതിയ യുഗം ഡിസംബര്‍ 22 മുതല്‍ ആരംഭിക്കുക തന്നെ ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡിസംബറില്‍ എന്തെങ്കിലും ഒക്കെ സംഭവിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മായന്‍ കലണ്ടര്‍ ഉപയോഗിക്കുന്ന മെക്‌സിക്കോ, ഗ്വാട്ടിമല പോലുള്ള രാജ്യങ്ങളില്‍ ഇത് ഏറെ ശക്തവുമാണ്.

ആ ആശങ്ക കൊണ്ട് പല കണ്ടെത്തലുകളും നടത്താന്‍ ആളുകള്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് അമേരിക്കയില്‍ ആക്രമണം ഉണ്ടായ 9-11-2011ഉം ജപ്പാനില്‍ ഭൂകമ്പമുണ്ടായ 3-11-2011ഉം കൂട്ടിയാല്‍ ലഭിക്കുന്ന 12-22-12 സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ഡിസംബര്‍ 22ാണെന്ന രസകരമായ വാദം ഉന്നയിക്കുന്നവരുണ്ട്.

English summary
Is truly world ending on December 22, 2012 or if it is just another Y2K
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X