ഫേസ്ബുക്ക് അറസ്റ്റ് പൊലീസിനെതിരെ നടപടി വേണമെന്ന്
മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റീസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ മാര്ക്കണ്ഢേയ കട്ജു രംഗത്തെത്തി.
പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് കട്ജു മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനു കത്തയച്ചു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ അഭിപ്രായപ്രകടനത്തിനുളള സ്വാതന്ത്യമുണ്ട്. ഒരു ഫാസിസ്റ്റ് രാജ്യത്തില്ല നാം ജീവിയ്ക്കുന്നത്. അറസ്റ്റ് നടപടി ഭരണഘടനാപ്രകാരം ക്രിമിനല്‍ കുറ്റമാണ്. ബന്ദിനെതിരെ ശബ്ദമുയര്ത്തിയതിനു മതവികാരത്തെ വ്രണപ്പെടുത്തിയെന്നു പറയുന്നത് അബദ്ധമാണെന്നും കജ്ജു പറഞ്ഞു.അറസ്റ്റിന് ഉത്തരവിട്ട പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്പെന്റ് ചെയ്ത ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ദിനെതിരെയുള്ള സന്ദേശം ലൈക്ക് ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തിരുന്നു. താക്കറെയെപ്പോലുള്ളവര് ഓരോ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുമെന്നും അതിന്റെ പേരില്‍ ബന്ദ് നടത്തേണ്ട കാര്യമില്ലെന്നുമായിരുന്നു കമന്റ്.
മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷന്‍ 215 (എ) പ്രകാരവും ഐടി ആക്ട് 2000 ത്തിലെ സെക്ഷന്‍ 64(എ) പ്രകാരവുമാണ് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തിരുന്നത്.
പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ക്ലിനിക്കിന് നേര്‍ക്ക് അക്രമം നടത്തിയിരുന്നു. പരാമര്‍ശം പിന്‍വലിച്ച് പെണ്‍കുട്ടി പിന്നീട് ഖേദപ്രകടനം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജാമ്യത്തില്‍ വിട്ടിരുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications