കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് അറസ്റ്റ് പൊലീസിനെതിരെ നടപടി വേണമെന്ന്

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റീസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ മാര്‍ക്കണ്‌ഢേയ കട്ജു രംഗത്തെത്തി.

പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് കട്ജു മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനു കത്തയച്ചു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ അഭിപ്രായപ്രകടനത്തിനുളള സ്വാതന്ത്യമുണ്ട്. ഒരു ഫാസിസ്റ്റ് രാജ്യത്തില്ല നാം ജീവിയ്ക്കുന്നത്. അറസ്റ്റ് നടപടി ഭരണഘടനാപ്രകാരം ക്രിമിനല്‍ കുറ്റമാണ്. ബന്ദിനെതിരെ ശബ്ദമുയര്‍ത്തിയതിനു മതവികാരത്തെ വ്രണപ്പെടുത്തിയെന്നു പറയുന്നത് അബദ്ധമാണെന്നും കജ്ജു പറഞ്ഞു.അറസ്റ്റിന് ഉത്തരവിട്ട പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്റ് ചെയ്ത ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ദിനെതിരെയുള്ള സന്ദേശം ലൈക്ക് ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തിരുന്നു. താക്കറെയെപ്പോലുള്ളവര്‍ ഓരോ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുമെന്നും അതിന്റെ പേരില്‍ ബന്ദ് നടത്തേണ്ട കാര്യമില്ലെന്നുമായിരുന്നു കമന്റ്.

മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷന്‍ 215 (എ) പ്രകാരവും ഐടി ആക്ട് 2000 ത്തിലെ സെക്ഷന്‍ 64(എ) പ്രകാരവുമാണ് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തിരുന്നത്.

പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ക്ലിനിക്കിന് നേര്‍ക്ക് അക്രമം നടത്തിയിരുന്നു. പരാമര്‍ശം പിന്‍വലിച്ച് പെണ്‍കുട്ടി പിന്നീട് ഖേദപ്രകടനം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജാമ്യത്തില്‍ വിട്ടിരുന്നു

English summary
Press Council of India chairperson Markandey Katju on Monday slammed Maharashtra Chief Minister Prithviraj Chavan after the police arrested two women who protested on Facebook against Sunday’s bandh over the death of Shiv Sena supremo Bal Thackeray.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X