ഗഡ്‌കരി രാജി വെക്കണമെന്ന് യശ്വന്ത് സിന്‍ഹ

പൊതു ജീവിതം കുറ്റമറ്റതായിരിക്കണം എന്നാണ് ഗഡ്‌കരിയുടെ രാജി ആവശ്യപ്പെടുമ്പോള്‍ യശ്വന്ത് സിന്‍ഹ ഊന്നിപ്പറഞ്ഞ കാര്യം. അതേസമയം, ഗഡ്‌കരി തെറ്റുകാരനാണോ, അല്ലയോ എന്നതല്ല വിഷയം എന്നും അദ്ദേഹത്തിന് എതിരായ ആരോപണം ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇപ്പോള്‍ രാജി അനിവാര്യമാണ് എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
യുപിഎ സര്‍ക്കാറിന് എതിരെ മമത ബാനര്‍ജി കൊണ്ടു വരുന്ന അവിശ്വസ പ്രമേയത്തിന്‍മേല്‍ എന്തു നിലപാട് എടുക്കണം എന്ന് തീരുമാനിക്കുന്നതിനായി ആണ് പാര്‍ലമെന്റി പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗം നടന്നത്.
ഇന്ത്യ എഗെന്‍സ്‌റ്റ് കറപ്‌ഷന്‍ പ്രവര്‍ത്തകര്‍ നിധിന്‍ ഗഡ്‌കരിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയതു മുതല്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് നടവിലാണ്. പല ഭാഗത്ത് നിന്നും അദ്ദേഹത്തെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications