Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രികയിലെ ലേഖനത്തെ ലീഗ് തള്ളി

തിരുവനന്തപുരം: പ്രതിരോധമന്ത്രി എകെ ആന്റണിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനത്തെ ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് തള്ളിപ്പറഞ്ഞു.

Chandrika Article

പാര്‍ട്ടി സീനിയര്‍ നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണകുറിപ്പ് പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ പ്രസീദ്ധീകരിച്ചിട്ടുണ്ട്. അത്തരമൊരു ലേഖനം ആവശ്യമില്ലാത്തതും അനവസരത്തിലുള്ളതുമാണ്. ബ്രഹ്മോസ് യൂനിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച മന്ത്രിനടത്തിയ പ്രസ്താവനയ്ക്ക് മറ്റൊരു ചടങ്ങില്‍ വെച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ലേഖനത്തിലെ അഭിപ്രായപ്രകടനങ്ങള്‍ ലേഖകന്റേത് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല.

യുഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ആന്റണി കുറ്റപ്പെടുത്തിയിരുന്നു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെയാണ് ആന്റണിയെ അടച്ചാക്ഷേപിച്ചുകൊണ്ട് ചന്ദ്രികയില്‍ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചത്.

യുഡിഎഫ് സര്‍ക്കാറിനെതിരേ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ നല്ല ലക്ഷ്യത്തോടുകൂടിയുള്ളതല്ലായെന്നും ലേഖകന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്തനെയും മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെയും ആന്റണി പുകഴ്ത്തിയതിനെ ലേഖകന്‍ കണക്കിന് കളിയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+