ഗാസ വെടിനിര്‍ത്തലിന് അവസാനം യുഎന്‍ ഇടപെടല്‍

അതേസമയം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു എന്നാണ് ഗാസയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ 7 ദിവസമായി തുടരുന്ന ആക്രമണം നിരവധി സാധാരണക്കാരുടെ ജീവനെടുത്തു.
ഗാസയിലെ പാര്‍പ്പിടങ്ങളിലും തെരുവുകളിലും എല്ലാം ഇസ്രായേലിന്റെ ബോംബുകളും മിസൈലുകളും പതിച്ചു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്‌ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 3 കുട്ടികള്‍ ഉള്‍പ്പെടെ 25 ആളുകളാണ്.
ഹമാസിന്റെ ഔദ്യോഗിക ചാനല്‍ അല്‍ അഖ്‌സ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശുരൂഖ് കെട്ടിടത്തിനു നേരെയും വ്യോമാക്രമണം ഉണ്ടായി. അതേസമയം അല്‍ അഖ്‌സ ടെലിവിഷന്റെ നിയന്ത്രണം പിടിച്ചെടുത്ത് മുന്നറിയിപ്പ് സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്‌തു തുടങ്ങി എന്ന് ഇസ്രായേല്‍ അറിയിച്ചു.
ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള എണ്ണ വിലയില്‍ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications